ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് തമിഴ് സംസ്കാരം, ധനുഷ് എന്തിനാണ് പല സ്ത്രീകളും ഒത്തുള്ള ജീവിതം നയിക്കുന്നത്?: വിമർശനം


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ധനുഷ്. അടുത്തിടെയാണ് അശ്വര്യ രജനികാന്തും ധനുഷും വേർപിരിയുകയാണെന്ന് സ്ഥിരീകരിച്ചത്. ഇരുവരും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. പിന്നാലെ, ധനുഷിനെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇവരുടെ ബന്ധത്തിൽ സംഭവത്തിച്ചതെന്തെന്ന് വ്യക്തമാക്കുകയാണ് നിർമാതാവ് കെ രാജൻ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇയാൾ ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞിരിക്കുന്നത്.

ധനുഷം ഐശ്വര്യയും വ്യാജ ജീവിതം ആയിരുന്നു നയിച്ചിരുന്നതെന്നും സിനിമയിലെ പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും അഭിനയിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെ അഭിനയിക്കുന്ന ഒരേയൊരു ദമ്പതികൾ ആയിരുന്നു ഇവർ. അതൊരു കുടുംബം ആണെന്ന് പറയാൻ പറ്റുമോ? ധനുഷ് ഒരു മനുഷ്യൻ ആണോ? ഐശ്വര്യ ഒരു പാവ ആണോ? പലരും അവരുടെ മക്കളെ അനാഥനായി ഉപേക്ഷിച്ചു എന്ന് പറയത്തക്കവിധം നമുക്ക് എങ്ങനെയാണ് ജീവിക്കാൻ കഴിയുക എന്ന് അദ്ദേഹം ചോദിക്കുന്നു.

‘ധനുഷ് എന്തിനാണ് ഇങ്ങനെ ഒരുപാട് സ്ത്രീകളുടെ ഒപ്പം ജീവിക്കുന്നത്? ഒരു പുരുഷന് ഒരു പങ്കാളി എന്നത് തമ്മിൽ സംസ്കാരമാണ്. ഇതൊന്നും പറയേണ്ട എന്നു കരുതിയതാണ്, പക്ഷേ പറയാതിരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. കോടതി വരെ പോയ നിങ്ങളെപ്പറ്റി മാന്യമായി എന്ത് സംസാരിക്കാൻ സാധിക്കും? തമിഴ് സംസ്കാരം സംരക്ഷിക്കപ്പെടണമെങ്കിൽ അവർ രണ്ടുപേരും ഒരുമിച്ചു ജീവിക്കുകയാണ് വേണ്ടത്’, നിർമാതാവ് പറഞ്ഞു.