29
September, 2026

A News 365Times Venture

29
Tuesday
September, 2026

A News 365Times Venture

നേരിട്ട് മോദിയുടെ രാജി ആവശ്യപ്പടൂ; എല്ലാം നടക്കുന്നത് ‘ബോസിന്റെ’ നിര്‍ദേശപ്രകാരം: സി.ജെ.പിക്ക് ഉപദശവുമായി കെജ്‌രിവാള്‍

Date:

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി നേരിട്ട് ആവശ്യപ്പെടണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.

നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം നിങ്ങള്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു, ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്നു. എല്ലാം നടക്കുന്നത് അവരുടെ ‘ബോസിന്റെ’ നിര്‍ദേശപ്രകാരമാണ്. അതിനാല്‍ നേരിട്ട് ബോസിന്റെ തന്നെ രാജി ആവശ്യപ്പെടുകയാണ് വേണ്ടത്,’ കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് പ്രധാനമന്ത്രിയുടെ രാജിക്കായുള്ള പ്രക്ഷോഭമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്മീഷനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമായത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് കോടിക്കണക്കിന് ആളുകളെ ഒഴിവാക്കിയെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 26-നകം ഗ്യാനേഷ്‌കുമാര്‍ രാജി വെച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, അശുതോഷ് റാങ്ക എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗാന്ധി ജയന്തി ദിനത്തില്‍ മുംബൈയില്‍ നടത്താന്‍ നിശ്ചയിച്ച പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ‘ജയില്‍ നിറക്കല്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സി.ജെ.പി അറിയിച്ചു. യുവതലമുറയുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ അധികാരികള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് സി.ജെ.പി കോ-കണ്‍വീനര്‍ സൗരവ് ദാസും വ്യക്തമാക്കി.

 

Content Highlight: Demand Modi’s resignation directly; everything happens at the ‘Boss’s’ behest: Kejriwal advises CJP.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related