ദീപ്തിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകൾ, ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി


ചെങ്ങന്നൂര്‍: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെണ്‍മണി പുന്തല ശ്രുതിലയത്തില്‍ ദീപ്തിയെ (48) ആണ് ഭര്‍ത്താവ് ഷാജി (59) വെട്ടിക്കൊന്നത്.

ദീപ്തിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം. വീട്ടുവഴക്കിനെ തുടര്‍ന്നുണ്ടായ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സമീപവാസികള്‍ പറയുന്നു. ഭാര്യയെ വെട്ടിയ ശേഷം മുറിക്കുള്ളില്‍ കയറി സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഷാജിയെ പോലീസ് കണ്ടെത്തുകയായിരുന്നു.

read also: ഝാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ്: അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന ഹേമന്ത് സോറന്റെ ഭാര്യ സ്ഥാനാര്‍ത്ഥി

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ദീപ്തിയും ഷാജിയും തമ്മില്‍ നിരന്തരം വഴക്കുകൂടാറുണ്ടായിരുന്നു. വ്യാഴാഴ്‌ച്ച രാവിലെ 6.30ന് അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന ദീപ്തിയെ പുറകിലൂടെ എത്തി ഷാജി വെട്ടുകയായിരുന്നു. തലയ്‌ക്ക് പുറകില്‍ വെട്ടു കൊണ്ട് അലറി വിളിച്ച്‌ ദീപ്തി പുറത്തേക്ക് ഓടി. ഷാജി പുറകെ എത്തി വീണ്ടും തലയ്‌ക്ക് വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ദീപ്തിയെ പുന്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് രണ്ട് മക്കളാണ്. ശ്രാവണും ശ്രുതിയും. ഇതില്‍ ശ്രുതി വിവാഹിതയാണ്.

ശ്രാവണ്‍ എംബിഎ വിദ്യാര്‍ത്ഥിയാണ്. ശ്രാവണിനെയും ശ്രുതിയെയും ഒരു മുറിയിലാക്കിയ ശേഷം മുറി പുറത്തുനിന്നും പൂട്ടിയിട്ടാണ് ഷാജി കൊലപാതകം നടത്തിയത്.