റാഞ്ചി: എംഎല്‍എ സര്‍ഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിൽ നടക്കുന്ന ഝാര്‍ഖണ്ഡിലെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ മത്സരിക്കുമെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച.
അഴിമതി കേസില്‍ ഹേമന്ത് സോറന്‍ ജയിലില്‍ കഴിയുകയാണ്. ഇതിനിടെയാണ് മത്സരിക്കാന്‍ ഭാര്യ കല്‍പ്പന സോറന്‍ രംഗത്തിറങ്ങുന്നത്. മെയ് 20ന് ആണ് ഗാണ്ടേയിലെ ഉപതെരഞ്ഞെടുപ്പ്.
read also: റോഡ് മുറിച്ചുക്കുന്നതിനിടെ നിയന്ത്രം വിട്ട വാഹനം ഇടിച്ചു: രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു
ഭൂമി തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.