ബലമായി ചുംബിക്കാന്‍ ശ്രമിച്ചു, യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു: വ്ളോഗര്‍മാര്‍ക്ക് നേരേ ലൈംഗിക അതിക്രമം
തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാര്‍ക്കെതിരേ ലൈംഗിക അതിക്രമം നടന്നതായി പരാതി. വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ബ്രിട്ടനില്‍നിന്നുള്ള യുവാവും യുവതിയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും വ്‌ളോഗര്‍മാര്‍ പുറത്തുവിട്ടു.
പൂരത്തിനിടെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ഒരാള്‍ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തി. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
read also: യുവതി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍: ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍, സംഭവം ഇടുക്കിയിൽ
ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.