22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു

Date:



പാറ്റ്‌ന:  ബിഹാറില്‍ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു. ജെഡിയു നേതാവ് സൗരവ് കുമാറിനെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ നാല് പേര്‍ സൗരഭ് കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികള്‍ രണ്ട് തവണ വെടിയുതിര്‍ത്തപ്പോള്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് മൂന്ന് തവണയും വെടിയേറ്റു.

Read Also: ഈ പാടിനെ അവഗണിക്കണ്ട, മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ചില രോഗങ്ങളുടെ സൂചനയാണ്

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. ഇന്നലെ രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. പാറ്റ്‌ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി കൊല്ലപ്പെട്ട സൗരഭ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related