പുരുഷനറിയേണ്ട ഗുരുതര രോഗ ലക്ഷണങ്ങൾ | Health, life style, health tips, Youth, Latest News, News, Men, Life Style
രോഗാവസ്ഥകള്‍ ഏത് സമയത്തും ആര്‍ക്കം വരാം. എന്നാല്‍ അതിനെ പ്രതിരോധിക്കുക, കൃത്യമായി രോഗനിര്‍ണയം നടത്തുക എന്നതിലാണ് കാര്യം. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലാക്കുന്നു. ഇതാകട്ടെ പുരുഷന്‍മാരിലാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ ചില രോഗങ്ങള്‍ അപകടാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും പുരുഷന്‍മാരുടെ ആയുസ്സിനെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന ചില രോഗാവസ്ഥകള്‍ ഉണ്ട്. ഇന്നത്തെ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
പുരുഷന്‍മാരില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. രോഗസാധ്യത കുറക്കുന്നതിന് വേണ്ടി പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്താവുന്നതാണ്.
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലെ തന്നെ പുരുഷന്മാര്‍ ഭയക്കേണ്ട ഒരു രോഗാവസ്ഥയാണ് പലപ്പോഴും കോളോ-റെക്ടല്‍ ക്യാന്‍സര്‍ എന്നത്. പരോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നതിന് വേണ്ടി സിഗ്മോയിഡോസ്‌കോപ്പി, കൊളോനോസ്‌കോപ്പി, കൂടാതെ CT സ്‌കാന്‍ പോലുള്ള മറ്റ് ഇമേജിംഗ് ടെസ്റ്റുകള്‍ നടത്തുന്നത് നല്ലതാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ശ്വാസകോശാര്‍ബുദം. ഇത് പുകവലിക്കുന്നവരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പുകവലി നിര്‍ത്തുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.
ജീവിത ശൈലി രോഗങ്ങള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നതാണ്. നമ്മുടെ തന്നെ ചില മോശം ശീലങ്ങളാണ് ഇത്തരം രോഗാവസ്ഥകള്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഹൃദ്രോഗവും, രക്താതിമര്‍ദ്ദവും, പ്രമേഹവും മാറി മാറി വരുന്ന അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കണം. ജീവിത രീതികളില്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം.