കാമുകിക്ക് വേണ്ടി വാങ്ങിയ ബർഗർ കഴിച്ചത് സുഹൃത്ത്. പതിനേഴുകാരനെ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. സെഷൻസ് ജഡ്ജിയുടെ മകനായ 17 കാരൻ അലി കീരിയോയാണ് കൊല്ലപ്പെട്ടത്.
റിട്ടയേർഡ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) നസീർ അഹമ്മദ് മിർ ബഹാറിൻ്റെ മകനായ ഡാനിയല്‍ മിർ ബഹാർ ആണ് കൊലനടത്തിയത്. സംഭവ ദിവസം ഡാനിയല്‍ സുഹൃത്തായ അലിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഡാനിയലിന്റെ കാമുകി ഷാസിയയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
read also: ‘ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ?’: അച്ഛൻ ജയിക്കുമെന്ന് അഹാന
കാമുകിക്കും തനിക്കും കഴിക്കുന്നതിനായി രണ്ട് സിങ്കർ ബർഗറുകള്‍ ഡാനിയല്‍ ഓർഡർ ചെയ്തിരുന്നു. ഇതില്‍ ഷാസിയയുടെ ബർഗറിന്റെ പകുതി ഭാഗം അലി കഴിച്ചത് ശ്രദ്ധയിൽപ്പെട്ട ഡാനിയൽ ഇയാളുമായി തർക്കത്തിലായി. തുടർന്ന് വീടിന്‍റെ സെക്യൂരിറ്റി ഗാർഡിന്‍റെ കൈയില്‍ നിന്നും തോക്ക് പിടിച്ചെടുത്ത് അലിക്ക് നേരെ ഇയാള്‍ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അലി മരണപ്പെട്ടത് എന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പൂർത്തിയായതായും പ്രതിയെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.