ഗുരുമന്ദിരം പൊളിക്കാൻ ശ്രമം: അമ്പലപ്പുഴയില്‍ നാമജപ പ്രതിഷേധവുമായി ഭക്തര്‍, സംഘര്‍ഷാവസ്ഥ


ആലപ്പുഴ: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ അമ്പലപ്പുഴയില്‍ ഗുരുമന്ദിരം പൊളിക്കാൻ ശ്രമം. കാക്കാഴം 363-ാം നമ്പർ ഗുരുമന്ദിരമാണ് പൊളിക്കാൻ ശ്രമിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഭക്തരുടെ നാമജപം നടക്കുകയാണ്.

read also: കാമുകിക്ക് വേണ്ടി വാങ്ങിയ ബർഗർ കഴിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

നിക്ഷേപകർക്ക് പണം നല്‍കാനെന്ന പേരിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ നേടിയ ഉത്തരവിന്റെ മറവിൽ ഗുരുമന്ദിരം നില്‍ക്കുന്ന 16 സെന്റ് സ്ഥലം വില്‍ക്കാനുള്ള നീക്കം നടക്കുകയാണ്. ഗുരുമന്ദിരം നാളെ പൊളിക്കുമെന്നിരിക്കെ സ്ഥലത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.