നെടുമങ്ങാട്ട് 2 യുവാക്കൾ തൂങ്ങിമരിച്ച നിലയിൽ: ഇരുവരും ​​സൗ​ഹൃ​ദ​ത്തി​ലാ​യ​ത് ​എ​ങ്ങ​നെ​യെ​ന്ന് ബന്ധുക്കൾക്കും അറിയില്ല


നെടുമങ്ങാട്: സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്ടാണ് സംഭവം. നെ​ടു​മ​ങ്ങാ​ട് ​ഉ​ളി​യൂ​ർ​ ​മ​ണ​ക്കോ​ട് ​കാ​വി​യോ​ട്ടു​മു​ക​ൾ​ ​ക​ർ​വേ​ലി​ക്കോ​ള​നി​യി​ൽ​ ​വി​ജീ​ഷ് ​(26​),​ ​വ​ർ​ക്ക​ല​ ​സ്വ​ദേ​ശി​ ​ശ്യാം​ ​(26​)​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​ശനിയാഴ്ച ഉച്ച മുതൽ ഇരുവരെയും കാണാതായിരുന്നു.

തിരച്ചിൽ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി ഒമ്പതോടെ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. പൂ​വ​ത്തൂ​ർ​ ​കു​ശ​ർ​ക്കോ​ട് ​തെ​ള്ളി​ക്കു​ഴി​യി​ൽ​ ​അ​ടു​ത്ത​ടു​ത്ത​ ​പ​റ​ങ്കി​മാ​വു​ക​ളി​ൽ​ ​തൂ​ങ്ങി​യ​ ​നി​ല​യി​ലാ​യി​രു​ന്നു​ ഇരുവരുടെയും ​മൃ​ത​ദേ​ഹ​ങ്ങ​ൾ കണ്ടെത്തിയത്.

ജെ.​സി.​ബി​ ​ഡ്രൈ​വ​റാ​ണ് ​വി​ജീ​ഷ്.​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ടു​ ​മു​ത​ൽ​ ​വി​ജീ​ഷി​നെ​ ​കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബന്ധുക്കൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടിരുന്നതായും ഇപ്പോൾ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു.

ശ്യാ​മും​ ​വി​ജീ​ഷും​ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത് ​എ​ങ്ങ​നെ​യെ​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ബ​ന്ധു​ക്ക​ൾ​ക്കും ​അ​റി​വി​ല്ല.​ ​അ​ൽ​ഫോ​ൺ​സ​ൺ​ ​-​ ​വി​ജ​യ​മ്മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​ണ് ​വി​ജീ​ഷ്.​ ​സ​ഹോ​ദ​ര​ൻ​:​ ​മ​ഹേ​ഷ്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.