കൊടുമൺ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ വൈദ്യുതകാർ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേർ മരിച്ചു. കൊടുമൺ സ്വദേശിയും ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ
താമസക്കാരനുമായ ജോർജ് സി.ജോർജി (ജോർജി)ന്റെ മകൻ തരുൺ ജോർജ് (42), ഭാര്യ റിൻസി (38), മക്കളായ റോവൻ (12), ആരോൺ (8) എന്നിവരാണ് മരിച്ചത്.
കൊടുമൺ കിഴക്ക് ചെറുകര കുടുംബാംഗമാണ് ജോർജ് സി.ജോർജ്. വഴിവക്കിലെ ഓക്ക് മരത്തിലാണ് കാർ ഇടിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡിൽ ബുധനാഴ്ച രാത്രി 9.30-നായിരുന്നു അപകടം. ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ തരുൺ ജോർജിന്റെ കുടുംബം വർഷങ്ങളായി ചെന്നൈയിലാണ്. പിതാവ് ജോർജ് സി. ജോർജ്. അനിതയാണ് തരുണിന്റെ അമ്മ. സംസ്കാരം പിന്നീട്.