നടന്‍ സാഹില്‍ ഖാൻ അറസ്റ്റിൽ, പിടികൂടിയത് 40 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിൽ


മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരം സാഹില്‍ ഖാൻ അറസ്റ്റിൽ. ഛത്തീസ്ഗഢില്‍ വച്ച് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്.

40 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സാഹില്‍ പിടിയിലായത്. മുംബൈയില്‍ എത്തിക്കുന്ന നടനെ കോടതിയില്‍ ഹാജരാക്കും. താരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹര്‍ജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

READ ALSO: മേയറുടെ സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കിയില്ല,മേയര്‍ ആര്യയും ബസ് ഡ്രൈവറും തമ്മില്‍ നടുറോഡില്‍ തര്‍ക്കം

സ്‌റ്റൈല്‍, എക്‌സ്‌ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സാഹില്‍ ഖാന്‍. മഹാദേവ് ആപ്പിന്റെ ഉപ ആപ്പിന്റെ പ്രചാരണത്തില്‍ പങ്കെടുത്തു എന്നത് ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ നടി തമന്നയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഈ ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രണ്‍ബിര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, കപില്‍ ശര്‍മ്മ, ഹുമ ഖുറേഷി, ഹിനാ ഖാന്‍ എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നിര്‍ദേശിച്ചിരുന്നു.