സ്വത്ത് ചോദിച്ച് മകന്‍ അച്ഛനെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്: തല്ലിയും ചവിട്ടിയും കല്ലുകൊണ്ട് എറിഞ്ഞും മകന്‍
ചെന്നൈ: മകന്‍ സ്വത്ത് ചോദിച്ച് അച്ഛനെ തല്ലുന്ന വീഡിയോ പുറത്ത്. തമിഴ്നാട്ടിലെ പെരാമ്പലൂര്‍ ജില്ലയില്‍ കൃഷ്ണപുരത്താണ് സംഭവം. വ്യവസായിയായ കൊളന്തവേലിനെയാണ് മകന്‍ സന്തോഷ് എന്ന് വിളിക്കപ്പെടുന്ന ശക്തിവേൽ ക്രൂരമായി ആക്രമിച്ചത്.
റൈസ് മില്‍ നടത്തുന്ന കൊളന്തവേലിന് രണ്ടുമക്കളാണ്. മകന്‍ ശക്തിവേല്‍ വിവാഹം കഴിച്ച് ഭാര്യയ്‌ക്കൊപ്പം കള്ളക്കുറിച്ചിയിലെ ചിന്ന സേലനത്തിലാണ് താമസം. മകള്‍ യുഎസിലാണ്. മകള്‍ക്ക് ചില സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് അക്രമാസക്തനായ മകന്‍ അച്ഛനെ വീടു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. കൈകള്‍ ഉപയോഗിച്ച് പല തവണ ആക്രമിച്ച ശക്തിവേല്‍ പിന്നീട് കൊളന്തവേലിനെ കാല്‍കൊണ്ട് ചവിട്ടുന്നു. പിന്നീട് ആരോ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് കാണാം. ഒരു കല്ലെടുത്ത് കൊളന്തവേലിന്റെ തലയിലേക്ക് എറിയുകയാണ്. അതില്‍ ഗുരുതരമായി കൊളന്തവേലിന് മുറിവേറ്റു.
read also: വളര്‍ത്തു നായ നഷ്ടപ്പെട്ടു : മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു
തുടര്‍ന്ന് കൊളന്തവേലിന്റെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോൾ കാറില്‍ നിന്നും ഇയാളെ വലിച്ചിട്ട് ചവിട്ടുകയാണ് ശക്തിവേൽ. ശക്തിവേലിനെ അറസ്റ്റ് ചെയ്തു.