നേഹ ഹിരേമത്ത് കൊലപാതകം: ‘ജസ്റ്റിസ് ഫോർ നേഹ’ ബാനർ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ, വീഡിയോ വൈറൽ


കർണാടകയിലെ ഹൂബ്ലിയിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹ ഹിരേമത്തിൻ്റെ ദാരുണമായ കൊലപാതകം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ന്യൂയോർക്കിലെ തിരക്കേറിയനഗരമായ ടൈംസ് സ്ക്വയറിൽ നേഹയുടെ ചിത്രത്തിനൊപ്പം ‘ജസ്റ്റിസ് ഫോർ നേഹ’, ‘സ്‌റ്റോപ്പ് ലവ് ജിഹാദ്’, ‘സേവ് ഹിന്ദു ഗേൾ’ എന്നീ ബാനറുകളുയർന്നു. യുഎസിലെ ഇന്ത്യൻ പ്രവാസികളാണ് ഈ പ്രതിഷേധത്തിന് പിന്നിൽ.

READ ALSO:  നാരങ്ങാത്തോടും ഇഞ്ചിയും മാത്രം മതി !! എത്ര കടുത്ത നെഞ്ചെരിച്ചിലിനേയും ഒഴിവാക്കാം

കർണാടകയിലെ ഹൂബ്ലിയിലെ ബിവിബി കോളേജ് കാമ്പസിൽ ഏപ്രിൽ 18നാണ് ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് എന്ന 23കാരി ക്രൂരമായി കൊല്ലപ്പെട്ടത്. ഇതേ കോളേജിലെ മുൻ വിദ്യാർത്ഥിയായ ഫയാസ് ആണ് നേഹയെ ആക്രമിച്ചത്. നേഹയുടെ കഴുത്തിലും വയറ്റിലും ഉൾപ്പെടെ ഒന്നിലധികം തവണ ഫയാസ് കുത്തി.

ഈ കൊലപാതകത്തിന് പിന്നിൽ ‘ലൗ ജിഹാദ്’ ആണെന്ന ആരോപണം ഉയർന്നിരുന്നു. നിർബന്ധിത മതപരിവർത്തനങ്ങൾ, ബലാത്സംഗം, ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.