മദ്രസ അധ്യാപകനെ പള്ളിക്കകത്ത് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി


രാജസ്ഥാൻ : അജ്‌മീറില്‍ മുസ്ലിം പള്ളിയിലെ ജീവനക്കാരനെ ഒരു സംഘം മർദ്ദിച്ച്‌ കൊലപ്പെടുത്തി. 30 വയ സുകാരനായ മൗലാന മൊഹമ്മദ് മഹിർ കൊല്ലപ്പെട്ടത്.

15 ഓളം വിദ്യാർത്ഥികള്‍ പഠിക്കുന്ന മദ്രസ അടക്കം ഉള്‍പ്പെടുന്ന മൊഹമ്മദി മദിന പള്ളിയിലാണ് സംഭവം. ശനിയാഴ്ച രാത്രി പള്ളിയുടെ പുറക് വശത്തെ വാതില്‍ വഴി അകത്ത് കടന്ന മൂന്നംഗ സംഘം പുലർച്ചെ 2 മണിയോടെയാണ് മഹിറിനെ കൊലപ്പെടുത്തിയത്. പിന്നീട് അക്രമികള്‍ വന്ന വഴി തന്നെ പുറത്തേക്ക് പോയെന്ന് പൊലീസ് പറയുന്നു.

read also: അബോര്‍ഷന്‍ ചെയ്ത് അബോര്‍ഷന്‍ ചെയ്ത് എനിക്ക് വയ്യ, മടുത്തു: ഗോസിപ്പുകളോട് പ്രതികരിച്ച്‌ ഭാവന

പള്ളിയുടെ നിയന്ത്രണം കൈയ്യടക്കാൻ ആഗ്രഹിക്കുന്ന സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് ആരോപിച്ച്‌ കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്ത് വന്നു. സംഭവം നടക്കുമ്പോള്‍ പള്ളിയില്‍ ഉണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ച്‌ പുറത്തേക്ക് ഓടി. ഇത് കേട്ട സമീപവാസികളാണ് സംഭവം പൊലീസിനെ വിളിച്ച്‌ അറിയിച്ചത്.

കൊല്ലപ്പെട്ട മഹിറിൻ്റെ ഫോണ്‍ അക്രമികള്‍ കൊണ്ടുപോയെന്നാണ് സംശയം. അക്രമികള്‍ മാസ്ക് ധരിച്ചിരുന്നുവെന്നാണ് ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴി. എന്നാല്‍ തങ്ങള്‍ സംശയിക്കുന്ന മൂന്ന് പേരുകള്‍ പൊലീസിന് കൈമാറിയെന്ന് കൊല്ലപ്പെട്ട മഹിറിൻ്റെ സഹോദരൻ മൊഹമ്മദ് അമിർ പൊലീസിനോട് പറഞ്ഞു.