കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം



കണ്ണൂര്‍: ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താം പാറ സ്വദേശി പത്മകുമാര്‍ (59), കരിവെള്ളൂര്‍ പുത്തൂര്‍ സ്വദേശികളായ കൃഷ്ണന്‍ (65), മകള്‍ അജിത (35), ഭര്‍ത്താവ് ചൂരിക്കാട്ട് കമ്മാടത്തെ സുധാകരന്‍ (49), അജിതയുടെ സഹോദരന്റെ മകന്‍ ആകാശ് (9) എന്നിവരാണ് മരിച്ചത്.

Read Also: പക്ഷിപ്പനി പടരുന്നു: വളര്‍ത്തുപക്ഷികള്‍ക്കും മുട്ടയ്ക്കും പ്രാദേശിക വിലക്ക്

ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രികരാണ് മരിച്ച അഞ്ച് പേരും. എല്ലാവരും അപകടമുണ്ടായി തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.