6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയതിന് പിന്നില്‍ ഒരു സ്ത്രീ

Date:


ഛത്തീസ്ഗഡ്: യുവാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ ഒരു സ്ത്രീയും ഇവരുടെ സഹോദരനും പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളും അറസ്റ്റില്‍. ഛത്തീസ്ഗഡിലെ സൂരജ്പൂരിലാണ് സംഭവം. യുവാവ് തന്റെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു, അതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് സ്ത്രീ പറയുന്നത്.

മെയ് ഒന്നിന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ ഒരാളെ ഇയാള്‍ അടുത്തുള്ള തന്റെ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാനാണ് ഇയാളെ കൊന്നത് എന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്.

ഇയാളുടെ മൃതദേഹം ഒരു മരത്തില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. കാണുന്ന മാത്രയില്‍ തന്നെ സംഭവം കൊലപാതകമാണ് എന്ന് മനസിലാകുന്ന തരത്തിലായിരുന്നു മൃതദേഹം തൂങ്ങിനിന്നിരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ല എന്നും കഴുത്തും ഞെരിച്ചതും മര്‍ദ്ദനവുമാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്നും കണ്ടെത്തി.

കൊലപാതകക്കേസില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ മൃതദേഹം കണ്ടെത്തിയ മരത്തിനടുത്തുള്ള വീട്ടില്‍ നിന്നും സ്ത്രീയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. താനും 50 വയസ്സുള്ള സഹോദരനും 14 ഉം 16 ഉം വയസ്സുള്ള തന്റെ രണ്ട് പെണ്‍മക്കളും ചേര്‍ന്ന് 35 കാരനായ സഞ്ജയ് എന്ന യുവാവിനെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു എന്ന് സ്ത്രീ സമ്മതിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ വീടിന്റെ അടുത്താണ് സഞ്ജയ് താമസിച്ചിരുന്നത്. അയാള്‍ എപ്പോഴും തന്റെ പെണ്‍മക്കളെ ശല്ല്യം ചെയ്യാറുണ്ടായിരുന്നു. കുടിച്ചു വന്ന ശേഷം പലപ്പോഴും അയാള്‍ തങ്ങളോട് ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും തര്‍ക്കത്തിന് വന്നിട്ടുണ്ട്. മെയ് ഒന്നിന് രാത്രി എല്ലാവരും കിടന്നുറങ്ങുമ്പോള്‍ മക്കളില്‍ ഒരാളുടെ കരച്ചില്‍ കേട്ടു. എല്ലാവരും അങ്ങോട്ട് ഓടിച്ചെന്നു. സഞ്ജയ് കുട്ടിയെ തന്റെ വീട്ടിലേക്ക് വലിച്ചുകൊണ്ട് പോകുന്നതാണ് കണ്ടത്. ഇത് കണ്ട് ദേഷ്യം വന്നപ്പോള്‍ തങ്ങളെല്ലാവരും ചേര്‍ന്ന് അയാളെ മര്‍ദ്ദിച്ചു. ആത്മഹത്യയാണ് എന്ന് തോന്നിപ്പിക്കാന്‍ കഴുത്തില്‍ കയറിട്ട് കുരുക്കുകയായിരുന്നുവെന്നും പിന്നീട് കെട്ടിത്തൂക്കി എന്നും സ്ത്രീ സമ്മതിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...