27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

ഇന്ത്യയുടെ നേട്ടങ്ങളെ പുകഴ്ത്തി പാകിസ്ഥാന്‍, ഇന്ത്യയുമായി നോക്കുമ്പോള്‍ നമ്മുടെ വളരെ ദയനീയമെന്ന് പാക് പാര്‍ലമെന്റ് അംഗം

Date:



ഇസ്ലാമബാദ്: ഇന്ത്യയുടെ നേട്ടങ്ങളെ പുകഴ്ത്തി പാകിസ്ഥാന്‍ പാര്‍ലമെന്റ് അംഗം സയ്യിദ് മുസ്തഫ കമാല്‍. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോള്‍ കറാച്ചിയിലെ നമ്മുടെ കുട്ടികള്‍ റോഡിലെ കുഴിയില്‍ വീണ് മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കറാച്ചിയിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് സയ്യിദ് മുസ്തഫയുടേത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read Also: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

‘കറാച്ചിയില്‍ ശുദ്ധജലം ലഭിക്കുന്നില്ല. ഇവിടെയുള്ള 70 ലക്ഷം കുട്ടികള്‍ക്കും പാകിസ്ഥാനിലെ 2.6 കോടി കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല. അവര്‍ക്ക് വിദ്യാഭ്യാസം നഷ്ടമാകുന്നു. പാകിസ്ഥാന്റെ വരുമാന സ്രോതസ്സായിരുന്നു കറാച്ചി. എന്നാല്‍ ഇത് അത് തകിടം മറിഞ്ഞു. കറാച്ചിയില്‍ 48,000 സ്‌കൂളുകളുണ്ട്. എന്നാല്‍ അതില്‍ 11,000ത്തിലധികം സ്‌കൂളുകളും ശൂന്യമാണ്. സിന്ധിലെ 70 ലക്ഷം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. രാജ്യത്തുള്ള ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസമില്ല’, മുത്താഹിദ ഖ്വമി മൂവ്‌മെന്റ് പാകിസ്ഥാന്‍ പാര്‍ട്ടി അംഗമായ സയ്യിദ് മുസ്തഫ കമാല്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്

  തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍...

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...

നേപ്പാളിലെ മിന്നല്‍ പ്രളയം: 95 പേരുടെ മരണം സ്ഥിരീകരിച്ചു; കാണാതായവരില്‍ 105 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95  പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍...