22
October, 2026

A News 365Times Venture

22
Thursday
October, 2026

A News 365Times Venture

പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി ; സർക്കാരിനും ഹൈക്കോടതിക്കും രൂക്ഷവിമർശനം

Date:

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ നിർണായക സ്റ്റേ.

നിലവിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ തയ്യാറായില്ലെങ്കിലും, അഴിമതി നിരോധന നിയമപ്രകാരമുള്ള മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസിൽ തുടർ അന്വേഷണം നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ വൈരുധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയം കൂടുതൽ പരിശോധിച്ച് തീരുമാനമെടുക്കാൻ കേസ് വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക് വിടുകയും ചെയ്തു.

പിണറായി വിജയൻ, വീണ.ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു.

ഇതിനെതിരെ പിണറായി വിജയൻ നൽകിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. കേസിന്റെ മെറിറ്റ്സിലേക്ക് കടക്കുന്നില്ലെന്നും, അന്വേഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളിലെയും സാങ്കേതിക വശങ്ങളിലെയും പാകപ്പിഴകളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പൊതുപ്രവർത്തകർക്കെതിരായ കേസുകളിൽ അന്വേഷണത്തിലേക്ക് കടക്കുന്നതിനു മുൻപ് പ്രാഥമിക പരിശോധന നടത്തണമെന്ന ലളിതാകുമാരി കേസിലെ ഭരണഘടനാ തത്വങ്ങൾ ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തേണ്ടതായിരുന്നു. പകരം ഒറ്റ ദിവസം കൊണ്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കുന്നതിനും അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനും സർക്കാരിന്റെ കൃത്യമായ പ്രോസിക്യൂഷൻ അനുമതി വേണം. അത്തരം അനുമതിയില്ലാത്ത സാഹചര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശമുണ്ടെങ്കിലും അന്വേഷണത്തിലേക്ക് കടക്കാൻ വിജിലൻസിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കേസിൽ സംസ്ഥാന സർക്കാരിനെതിരെയും ഹൈക്കോടതി സിംഗിൾ ബെഞ്ചിനെതിരെയും സുപ്രീം കോടതിയിൽ നിന്ന് കടുത്ത വിമർശനങ്ങളാണുണ്ടായത്.

ഇ.ഡിയുടെ കത്തിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമേ കേസെടുക്കാനാകൂ എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടാണ് കേസെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ ആ ഉത്തരവിനെതിരെ എന്തുകൊണ്ട് സർക്കാർ അപ്പീൽ നൽകിയില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. സിംഗിൾ ബെഞ്ച് വിധി മനസ് അർപ്പിച്ചുണ്ടാക്കിയതല്ലെന്നും, മുൻ വിധി ശരിവെച്ച ഡിവിഷൻ ബെഞ്ചിനും ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് പ്രാഥമിക അന്വേഷണത്തിന്റെ അനിവാര്യത അടക്കം പരിശോധിക്കാൻ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് വിട്ടത്.

അതേസമയം, പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും കേന്ദ്രീകരിച്ചുള്ള ശക്തമായ രാഷ്ട്രീയ വാദങ്ങളും ഈ കേസിനെ ചുറ്റിപ്പറ്റി കോടതിക്ക് പുറത്ത് ഉയരുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാൻ ബി.ജെ.പിയും യു.ഡി.എഫും ചേർന്നുള്ള ആസൂത്രിത രാഷ്ട്രീയ തിരക്കഥയാണിതെന്നും, ഇ.ഡിയുടെ കൺവിക്ഷൻ നിരക്ക് വെറും രണ്ട് ശതമാനം മാത്രമാണെന്നും, ഒരു തെളിവുമില്ലാതെ കേന്ദ്ര ഏജൻസി സംസ്ഥാനത്തിന് നൽകിയ കത്തിൽ കെ.എം. ഷാജഹാനെ മുന്നിൽ നിർത്തി ഹരജി നൽകുകയായിരുന്നുവെന്നുമുള്ള ആരോപണങ്ങൾ ആണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

സുപ്രീം കോടതിയിൽ വാദം നടക്കുമ്പോഴും കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് സമാന്തര കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.

പ്രാഥമിക പരിശോധനയില്ലാതെ എഫ്.ഐ.ആർ ഇട്ടതിലൂടെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സുപ്രീം കോടതി തുറന്നുകാട്ടിയെങ്കിലും, പ്രാഥമികാന്വേഷണം വേണമെന്ന സർക്കാരിന്റെ പ്രാരംഭ നിലപാടിന് കോടതിയിൽ നിന്ന് അംഗീകാരം ലഭിച്ചതും അന്വേഷണ നടപടികൾ തടഞ്ഞതും പിണറായി വിജയനും സർക്കാരിനും ഒരേസമയം വലിയ ആശ്വാസമാണ് നൽകുന്നത്.

Content Highlight:Supreme Court stays Vigilance probe against Pinarayi Vijayan; sharp criticism directed at the government and the High Court.

 

 

 

 

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേരളത്തില്‍ ജയിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതായിരുന്നു, കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് 30 വര്‍ഷത്തേക്കെങ്കിലും ഭരണത്തില്‍ വരില്ല: അമിത് ഷാ

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പിന്തുടരുന്ന നെഗറ്റിവ് പൊളിറ്റിക്‌സ് വെച്ച് അടുത്ത മുപ്പത് വര്‍ഷത്തേക്കെങ്കിലും...

പ്രധാനമന്ത്രിയുടെ ഫോട്ടോയില്‍ ചവിട്ടി അപമാനിച്ചുവെന്ന് പരാതി;പാലക്കാട് പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. പ്രധാനമന്ത്രിയുടെ...