ഡല്‍ഹിയിലെ ബിജെപി ആസ്ഥാന ഓഫീസിൽ തീപിടിത്തം


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാന ഓഫീസിൽ തീപിടിത്തം. വൈകീട്ട് നാലരയോടയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വിവരം അറിഞ്ഞ് ഉടന്‍ അഗ്നിശമന സേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു.

read also: നാടിനു ദോഷമാകുന്ന ഇത്തരം വിഷജന്മങ്ങളെ ഇനിയെങ്കിലും കയറൂരി വിടാതിരിക്കു: കുറിപ്പ്

ഡല്‍ഹിയിലെ പണ്ഡിറ്റ് മാര്‍ഗിലെ ബിജെപി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു, ആര്‍ക്കും പരിക്കില്ല.