30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: ഒമ്പത് പേര്‍ വെന്തുമരിച്ചു

Date:


ചണ്ഡീഗഡ് : ഹരിയാനയില്‍ ബസിന് തീപിടിച്ച് ആറ് സ്ത്രീകളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. ഹരിയാനയില്‍ നുഹ് ജില്ലയിലെ ടൗറുവിലാണ് അപകടം സംഭവിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പഞ്ചാബിലെ ലുധിയാന, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലുള്ള 60ഓളം പേരാണ് ബസിലുണ്ടായിന്നത്. ഉജ്ജയ്നിലും മഥുര, വൃന്ദാവന്‍ തുടങ്ങിയ സ്ഥലങ്ങളിലും തീര്‍ത്ഥയാത്രയ്ക്കിറങ്ങിയതായിരുന്നു ഇവര്‍. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബസിന് പുറകെ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികന്‍ ബസ് ഡ്രൈവറെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്താന്‍ തുടങ്ങിയെങ്കിലും അപ്പോഴേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഒമ്പത് പേര്‍ വെന്തുമരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇനിയും വര്‍ഷങ്ങളോളം യുദ്ധം ചെയ്യാന്‍ ശേഷിയുണ്ട്; മിസൈലുകളും ഡ്രോണുകളും സജ്ജമെന്ന് ഇറാന്‍

  ടെഹ്‌റാന്‍: വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാവശ്യമായ ആയുധശേഖരം തങ്ങലുടെ പക്കലുണ്ടെന്ന് മുതിര്‍ന്ന...