20
October, 2026

A News 365Times Venture

20
Tuesday
October, 2026

A News 365Times Venture

ഞാന്‍ അഭിമാനിയായ സനാതനിയാണ്; കമ്മ്യൂണിസ്റ്റുകാര്‍ പ്രാര്‍ത്ഥന നടത്താറില്ല: അവര്‍ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്നു: സുവേന്ദു അധികാരി

Date:

കൊല്‍ക്കത്ത: രാജ്യത്ത് ബംഗ്ലാദേശ് മാതൃകയിലുള്ള അശാന്തിയും അസ്ഥിരതയും സൃഷ്ടിക്കാന്‍ കമ്മ്യൂണിസ്റ്റുകളും സി.ജെ.പിയും ശ്രമിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. പൂര്‍ബ മേദിനിപൂരിലെ കന്തിയില്‍ ദുര്‍ഗാ പൂജാമണ്ഡപത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ദുര്‍ഗാ പൂജ പന്തലുകള്‍ക്ക് സമീപം ഇടത് പാര്‍ട്ടികള്‍ സ്ഥാപിച്ച പുസ്തകശാലകള്‍ നശിപ്പിക്കപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഇടത് മുന്നണിയും ബി.ജെ.പിയും തമ്മില്‍ വാക്‌പോര് രൂക്ഷമായിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം.

കമ്മ്യൂണിസ്റ്റുകളെ പാറ്റകളോട് ഉപമിച്ച അദ്ദേഹം, ഇത്തരക്കാരെയും ഇവരുടെ കൂടെയുള്ള ശക്തികളെയും ഏത് വിലകൊടുത്തും പ്രതിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. കോക്രോച്ച് ജനതാ പാര്‍ട്ടിയെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നെറ്റിയിലെ തിലകവും കയ്യിലെ ചരടും ചൂണ്ടിക്കാണിച്ച്, ‘ഞാന്‍ കമ്മ്യൂണിസ്റ്റോ നിരീശ്വരവാദിയോ അല്ല അഭിമാനിയായ ഒരു സനാതനിയാണ്’ എന്ന് സുവേന്ദു അധികാരി പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ പ്രാര്‍ത്ഥനകള്‍ നടത്താറില്ലെന്നും ആചാരങ്ങള്‍ പാലിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബംഗ്ലാദേശില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ അശാന്തിക്ക് സമാനമായ രീതിയില്‍ ഇന്ത്യയിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

Content Highlight: I am a proud Sanatani; Communists do not offer prayers—they create instability in the country: Suvendu Adhikari

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നാലെണ്ണം കൈവശം വെക്കാന്‍ ക്രെഡിറ്റ് കാര്‍ഡാണോ; തനിക്ക് നാല് വോട്ടര്‍ ഐഡിയുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ് രാജ്

കോഴിക്കോട്: തനിക്ക് നാല് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന പ്രചാരണത്തിന് മറുപടിയുമായി പ്രകാശ്...