26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായ സംഭവം: ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും

Date:


കൊച്ചി: ആലുവ എടയപ്പുറം അമ്പാട്ട് പന്ത്രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും. ഇരുവരും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയമുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ഗുരുതര വകുപ്പുകള്‍ ചുമത്തുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടിയിലേക്കും കടക്കും.

സുഹൃത്തിനെയും പന്ത്രണ്ടുകാരിയെയും അങ്കമാലിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരും ബംഗാള്‍ സ്വദേശികളാണ്. ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കടയില്‍ സാധനം വാങ്ങാനായി പോയ പെണ്‍കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. അതിനിടെ രക്ഷിതാക്കള്‍ പരാതി കൊടുക്കുന്നതിന് മുന്‍പായി തന്നെ പെണ്‍കുട്ടി തന്നോടൊപ്പം ഉണ്ടെന്ന് സുഹൃത്ത് മാതാവിന്റെ ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

സുഹൃത്ത് വിളിച്ച മൊബൈല്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് അങ്കമാലിയില്‍ എത്തിയത്. ഒരു മാസം മുമ്പാണ് പെണ്‍കുട്ടി ബംഗാളില്‍ നിന്നും ആലുവയില്‍ എത്തിയത്. ഇവിടെ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കൊല്‍ക്കത്തിയിലേക്ക് തിരിച്ചുപോകാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്നാണ് വിവരം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...