ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രായപൂർത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചതായി ആരോപിച്ച ലൈംഗികാതിക്രമ പരാതി നല്‍കിയ സ്ത്രീ മരണപ്പെട്ടു.
യെദ്യൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വീട്ടില്‍വെച്ച് പ്രായപൂർത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചതായി പരാതി നല്‍കി എന്നാണ്ണ്പരാതി. ശ്വാസതടസത്തെ തുടർന്ന് ബെംഗളൂരു ഹൂളിമാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്.
read also: കെഎസ് യു കൂട്ടത്തല്ല്: സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
ഇവർക്ക് ശ്വാസകോശ ക്യാൻസർ ആയിരുന്നുവെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയതായും പോലീസ് പറഞ്ഞു.
മാർച്ച് 14-നാണ് മരണപ്പെട്ട സ്ത്രീ യെദ്യൂരപ്പയ്ക്കെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത്. സംസ്ഥാന സർക്കാർ കേസ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് (സിഐഡി) കൈമാറിയിരുന്നു.