പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ തീഗോളമായി, ഉഗ്ര ശബ്ദത്തോടെ സ്ഫോടനം: അടുക്കള തകർന്നു


അടുക്കളയില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അടുക്കളയില്‍ വീട്ടമ്മ പാത്രങ്ങള്‍ കഴുകുന്നതിനിടെ തറയിലെ കബോർഡിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ വീട്ടമ്മ തെറിച്ച്‌ വീണു. പരിക്കേല്‍ക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട യുവതി നിലവിളിച്ചുകാെണ്ട് ഹാളിലേക്ക് ഓടുന്നദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്..

read also: ‘ആക്രി നിരീക്ഷകന്‍’: നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും, സുരേന്ദ്രന് ശ്രീജിത്ത് പണിക്കരുടെ ഉപദേശം

പൊട്ടിത്തെറിയില്‍ വലിയൊരു തീഗോളമാണ് രൂപപ്പെട്ടത്. അടുക്കള തകർന്നു. സിലിണ്ടറില്‍ ഗ്യാസ് അധികമുണ്ടായിരുന്നില്ല എന്നതിനാൽ പൊട്ടിത്തെറിയുടെ ആഘാതം കുറച്ചു. ഈ അപകടം എവിടെയാണ് നടന്നതെന്ന കാര്യം വ്യക്തമല്ല.