31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

സ്ട്രോക്ക് സാധ്യത: ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

Date:


ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ട്. ഗര്‍ഭനിരോധന ഗുളികകളില്‍ അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന ഈസ്ട്രജന്‍ സ്‌ട്രോക്കുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നത്. ഇത് തലച്ചോറില്‍ രക്തം കട്ടപിടിക്കാനിടയാക്കുകയും തുടര്‍ന്ന് രക്തത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെട്ട് തലച്ചോറിലെ കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെയാവുകയും ചെയ്യുന്നതാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്നത്.

തലച്ചോറില്‍ രക്തം കട്ടയാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഇസ്‌കീമിയ എന്ന വിഭാഗത്തില്‍ പ്പെടുന്ന സ്‌ടോക്കിലേക്കാണ് ഗര്‍ഭനിരോധന മരുന്നിന്റെ ഉപയോഗം നയിക്കുകയെന്ന് പഠനം സൂചിപ്പിക്കുന്നു. ക്രമേണ തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുകയും ഇത് ഓര്‍മ്മശക്തിയേയും ശരീരത്തിന്റെ ചലനശേഷിയേയും സാരമായി ബാധിക്കുകയും സ്‌ട്രോക്കിലേക്ക് നയിക്കുമെന്നും ഗവേഷണപഠനം പറയുന്നു. ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം പിന്നീടുളള ഗര്‍ഭധാരണത്തെയും പ്രസവത്തിലും സാരമായി ബാധിക്കുമെന്ന ഗവേഷണപഠനങ്ങള്‍ കൂടാതെയാണ് ഈ പുതിയ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related