27
November, 2026

A News 365Times Venture

27
Friday
November, 2026

A News 365Times Venture

രാമായണ സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യണം; 50 ശതമാനം ലാഭം രാമക്ഷേത്രത്തിന് നല്‍കണമെന്ന് ഹരജി

Date:

റാഞ്ചി: രാമായണം എന്ന സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും, അവ നീക്കം ചെയ്യുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഹൈക്കോടതിയിലെ അഭിഭാഷകനായ സന്തോഷ് കുമാര്‍ സോണിയാണ് ഹരജി നല്‍കിയത്.

ചിത്രത്തിലെ പല രംഗങ്ങളും രാമായണം എന്ന ഇതിഹാസത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ ചിത്രം ശ്രീരാമന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് വാദിക്കുന്ന ഹരജി, സിനിമയില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 50 ശതമാനം അയോധ്യ ആസ്ഥാനമായുള്ള ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെടുന്നു.

ഇതിഹാസത്തെ ഇത്തരത്തില്‍ വളച്ചൊടിക്കുന്നത് ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍, ഝാര്‍ഖണ്ഡ് സര്‍ക്കാര്‍, സിനിമയുടെ നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവരെയും മറ്റ് ചിലരെയും എതിര്‍കക്ഷികളാക്കിയാണ് ഹരജിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍, രാമായണത്തിന്റെ മൂലകഥയുമായും നിലനില്‍ക്കുന്ന മതവിശ്വാസങ്ങളുമായും പൊരുത്തപ്പെടാത്ത നിരവധി രംഗങ്ങളുണ്ടെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. രാവണന്‍ എന്ന കഥാപാത്രത്തെ മെച്ചപ്പെടുത്തി അവതരിപ്പിക്കുകയും, ശ്രീരാമനേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തത് രാമന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

വാല്മീകി രചിച്ച രാമായണവുമായി ഒത്തുപോകുന്ന രീതിയില്‍ സിനിമ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും, വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുന്നതുവരെ സിനിമയുടെ പ്രദര്‍ശനവും സംപ്രേക്ഷണവും നിര്‍ത്തിവെക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

ശ്രീരാമന്റെ 14 വര്‍ഷത്തെ വനവാസവും, തുടര്‍ന്ന് ഭരതന്‍ സിംഹാസനത്തിലേറുന്നതുമായ സന്ദര്‍ഭങ്ങളില്‍ ലക്ഷ്മണനെ ചിത്രീകരിച്ചിരിക്കുന്ന രീതിയെയും ഹര്‍ജിക്കാരന്‍ എതിര്‍ക്കുന്നു. ഇത് ‘രഘുകുല’ത്തിന്റെ മര്യാദകള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ശൂര്‍പ്പണഖയുടെ മൂക്ക് മുറിക്കുന്ന രംഗത്തെക്കുറിച്ചും എതിര്‍പ്പുണ്ട്. ഈ സംഭവത്തില്‍ സീതാദേവി എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായും, ശൂര്‍പ്പണഖയുടെ മൂക്ക് മുറിച്ച നടപടിയെ ശ്രീരാമന്‍ ‘തെറ്റ്’ എന്ന് വിശേഷിപ്പിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നതിനെ ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്യുന്നു.

ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും ഒരു സാഹചര്യത്തില്‍ നിന്ന് ഓടിപ്പോകുന്നതായി ചിത്രീകരിക്കുന്ന രംഗത്തെക്കുറിച്ചും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. രാമായണത്തില്‍ ശ്രീരാമന്‍ ഒരിക്കലും ഓടിപ്പോകുന്നതായി ചിത്രീകരിക്കപ്പെട്ടിട്ടില്ലെന്നും, മറിച്ച് നീതിക്കുവേണ്ടി പോരാടുന്ന ധീരനായ പോരാളിയായാണ് അദ്ദേഹം അവതരിപ്പിക്കപ്പെടുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

മാരീചനെ കാണുമ്പോള്‍ സീതാദേവി ‘രാമാ’ എന്ന് പേരെടുത്തു വിളിക്കുന്ന രംഗത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. ഭര്‍ത്താവിനെ പേരെടുത്തു വിളിക്കുന്നത് ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

മഹര്‍ഷി വാല്മീകിയുടെ രാമായണത്തിന് അനുസൃതമായി മാത്രമേ ചിത്രം അവതരിപ്പിക്കാവൂ എന്നും, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായി ആരോപിക്കപ്പെടുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

Content Highlight: PIL in Jharkhand HC seeks removal of controversial scenes from ‘Ramayana’

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related