ഷൊർണൂർ: വിവാഹച്ചടങ്ങില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ച 150-ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഷൊർണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. വധുവരന്മാർ ഉൾപ്പെടെ ചികിത്സയിലാണ്.
read also: ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര
വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍ക്കം ഡ്രിങ്കില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. പനി, ഛർദി അടക്കമുള്ള അസുഖങ്ങളാണ് കൂടുതൽപേർക്കും അനുഭവപ്പെട്ടത്.