വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കും: സൂര്യ


ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വ്യാജ മ​ദ്യ ദുരന്തത്തിൽ പ്രതികരണവുമായി നടൻ സൂര്യ. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം നാട്ടിൽ വേണമെന്നും വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുമെന്നും സൂര്യ പറഞ്ഞു. കള്ളക്കുറിച്ചിയിലെ വ്യാജ വിഷമദ്യ ദുരന്തത്തിൽ 52 പേരാണ് മരിച്ചത്.

read also: ബുര്‍ഖ ധരിച്ചെത്തി ജ്വല്ലറിഉടമയ്ക്ക് നേരെ ആക്രമണം: അലറിക്കരഞ്ഞപ്പോള്‍ സ്വര്‍ണം ഉപേക്ഷിച്ച്‌ ഓടി മോഷ്ടാക്കള്‍

‘വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണ്’- വാർത്താ കുറിപ്പിൽ സൂര്യ പറഞ്ഞു.