സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചു | NET EXAM, ugc net exam, CSIR NET exam, Latest News, News, India
ന്യൂഡല്‍ഹി: സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും മൂലം പരീക്ഷ മാറ്റിവെക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
read also:വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു: സംഭവം മലപ്പുറത്ത്, രണ്ട് പേര്‍ കസ്റ്റഡിയില്‍
പരീക്ഷയിലെ ചോദ്യങ്ങള്‍ ചോർന്നെന്ന സംശയത്തെത്തുടർന്ന് ജൂണ്‍ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി. 11 ലക്ഷം പേരാണു യുജിസി നെറ്റ് പരീക്ഷയെഴുതിയിരുന്നത്. ആർട്സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കോളജ് അധ്യാപനത്തിനും ജെആർഎഫിനുമുള്ള യോഗ്യതാപരീക്ഷയാണു യുജിസി നെറ്റ്.