വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു: സംഭവം മലപ്പുറത്ത്, രണ്ട് പേര് കസ്റ്റഡിയില്‍
മലപ്പുറം: വളാഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അതിക്രമിച്ച് കടന്നു മൂന്നുപേര്‍ ബലാത്സംഗം ചെയ്തെന്നാണു വളാഞ്ചേരി സ്വദേശിനിയുടെ പരാതി. മൂന്നു ദിവസം മുന്‍പ് രാത്രിയിലാണ് സംഭവമുണ്ടായത്.
read also: ചമ്പക്കുളം മൂലം വള്ളം കളി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി
പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയില്‍ പറയുന്നത്. രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ പൊലീസ് കസ്റ്റഡിയിലായെന്നുമാണ് വിവരം.