ഈ രോഗം നിങ്ങളുടെ ലൈംഗികാവയവങ്ങളിലും ബാധിച്ചേക്കാം



സൂക്ഷിക്കുക ശ്വാസകോശത്തില്‍ മാത്രമല്ല ക്ഷയരോഗം ഉണ്ടാകുന്നത്. മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമായ ടിബി അധവാ ക്ഷയരോഗം ഉണ്ടാകുന്നത്. ക്ഷയം ശരീരത്തിലെ ഏത് അവയവത്തിലും വരാന്‍ സാധ്യതയുള്ള ഒരു രോഗമാണ്. പക്ഷെ ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.

ലിംഫ് നോഡ്, അസ്ഥികള്‍, മൂത്രനാളം, ലൈംഗിക അവയവങ്ങള്‍ എന്നിവയിലും ടി.ബി ബാധിക്കാം. എന്നാല്‍ ലൈംഗിക അവയവങ്ങളില്‍ കണ്ടുവരുന്ന ടി.ബി വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ശ്വാസകകോശത്തെ ബാധിക്കുന്ന ക്ഷയരോഗം രണ്ട് തരത്തിലാണുള്ളത്. സ്മിയര്‍ പോസിറ്റിവ്, സ്മിയര്‍ നെഗറ്റീവ്. സ്മിയര്‍ പോസിറ്റീവാണ് കൂടുതല്‍ അപകടകാരി.

സ്മിയര്‍ പോസിറ്റീവ് വന്ന ഒരാളില്‍ നിന്നും 12 മുതല്‍ 15 ആളുകളിലേയ്ക്ക് വരെ രോഗം പരക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്മിയര്‍ നെഗറ്റീവ് ടി ബി 3 മുതല്‍ 4 വരെ ആളുകളിലേയ്‌ക്കേ വ്യാപിക്കുകയുള്ളൂ. രോഗബാധിതനായ വ്യക്തിയുടെ ചുമ അല്ലെങ്കില്‍ ഉമിനീരിലൂടെ ക്ഷയം പകരാം.