നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്


നടൻ വിജയ്‌യുടെ അൻപതാം പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് ഇന്നു രാവിലെ ചെന്നൈയില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ചത്. കയ്യില്‍ തീ കത്തിച്ച്‌ സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

read also: നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവിയെ തൽസ്ഥാനത്ത് നിന്ന് നീക്കി കേന്ദ്രം

സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.