ഷൊർണൂർ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരൻ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള. ആലപ്പുഴ സ്വദേശി ഷൊർണൂരിലെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സ്റ്റേഷനിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്.
read also: തിരുവനന്തപുരം- ബഹ്റൈൻ ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കി
സംഭവത്തിൽ യാത്രക്കാരൻ പരാതി നല്കി. കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. പിഴ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.