ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കിയ പൂജാരി അന്തരിച്ചു. വാരാണസിയില്‍ നിന്നുള്ള വേദപണ്ഡിതനായ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.
read also: മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്!!
അയോധ്യയില്‍ രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി വേദങ്ങളുടെ എല്ലാ ശാഖകളില്‍ നിന്നുമുള്ള 121 പണ്ഡിതന്മാരുടെ ഒരു ടീമിനെ നിയോഗിച്ചിരുന്നു. ഈ സംഘത്തിനാണ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് നേതൃത്വം നല്‍കിയത്.
1674-ല്‍ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന് നേതൃത്വം നല്‍കിയ പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത കാശി പണ്ഡിതനായ ഗാഗാ ഭട്ടിന്റെ പിന്‍ഗാമിയാണ് ലക്ഷ്മികാന്ത്