ഇ.പി ജയരാജന്‍- ജാവദേക്കര്‍ കൂടിക്കാഴ്ച പരിശോധിക്കും, ഭരണത്തിന്റെ നെടുംതൂണ്‍ പിണറായി തന്നെ: എം.വി ഗോവിന്ദന്‍


തിരുവനന്തപുരം: ഇ പി ജയരാജന്‍- പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയന്‍ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും, തുടര്‍ഭരണത്തിലേക്ക് നയിക്കാന്‍ നെടുംതൂണായി നിന്നത് അദ്ദേഹമാണെന്നും നിലവില്‍ നേതൃമാറ്റം എന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ ഇല്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഉയര്‍ന്ന ഇപി ജയരാജനുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അദ്ദേഹം മനസ് തുറന്നു. ഇപി ജയരാജന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.