കൊച്ചി: വടക്കൻ പറവൂരില്‍ സ്കൂട്ടർ മറിഞ്ഞ് പന്ത്രണ്ടുകാരനും അമ്മയും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടില്‍ ക്ലയിസന്റെ ഭാര്യ ബിന്ദു (44), മകൻ ആല്‍വിൻ (12) എന്നിവരാണ് മരിച്ചത്.
read also: റോഡരികില്‍ സ്റ്റീല്‍ ബോംബ്, പാനൂരില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
അപകടത്തില്‍ പരിക്കേറ്റ ക്ലയിസൻ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടീല്‍പോയി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മഴയത്ത് നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എടവനക്കാട് കെ.പി.എം.എച്ച്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആല്‍വിൻ.