കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്‌ഫോടനം. പാനൂർ ചെണ്ടയാട് റോഡിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തറിച്ചത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. ഏറു പടക്കം ആകാമെന്നും എന്നാൽ, ആരാണ് എറിഞ്ഞതെന്നതില്‍ വ്യക്തതയില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
read also: ഭീകരവാദ സംഘടനയുമായി ബന്ധം: കോളേജ് വിദ്യാർത്ഥി ഉള്‍പ്പെടെ 6 പേർ പോലീസ് കസ്റ്റഡിയില്‍
കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരം പൊട്ടിത്തെറികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടാവുന്നത് ആശങ്കയിലാഴ്‌ത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നു.
അതേസമയം കണ്ണൂരിലെ ന്യൂമാഹിയില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി. തലശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികില്‍ നിന്ന് ഇന്ന് ഉച്ചയോടെയാണ് ബോംബ് കണ്ടെത്തിയത്.