ന്യൂഡല്‍ഹി: 18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബാംസുരി സ്വരാജ് സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃതത്തിലാണ്. അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകളും ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമാണ് ബാംസുരി സ്വരാജ്.
സുഷമ സ്വരാജ് ആദ്യമായി എംപിയായി സത്യപ്രതിജ്ഞ ചെയ്തതും സംസ്‌കൃതത്തിലായിരുന്നു. പതിനാറാം ലോക്‌സഭയിലേയ്ക്കാണ് അന്ന് സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടത്. അമ്മയുടെ അതേ പാതയിലാണ് ഇത്തവണ മകളും സത്യപ്രതിജ്ഞ ചെയ്തതെന്ന് സാമൂഹികമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
read also: രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച: മുഖ്യ പുരോഹിതന്‍
‘ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയായി 18ാം ലോക്‌സഭയുടെ പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ബഹുമതി ഇന്ന് എനിക്ക് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവുള്ള നേതൃത്വത്തിന് കീഴില്‍, അത് നിറവേറ്റാന്‍ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന കുറിപ്പോടെ വീഡിയോ ബാസുരി പങ്കുവച്ചിട്ടുണ്ട്.