മുസാഫർപൂർ: അജ്ഞാതരുടെ കുത്തേറ്റ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം. ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ പക്കാട് ചൗക്കില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മാധ്യമപ്രവർത്തകനായ ശിവശങ്കർ ഝായാണ് മരിച്ചത്.
മാദിപൂർ ഗ്രാമത്തിലെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ശിവശങ്കറിനെ അജ്ഞാത സംഘം തടഞ്ഞു നിർത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവശങ്കറിനെ നാട്ടുകാർ മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
read also: കെജരിവാള്‍ മൂന്നു ദിവസം സിബിഐ കസ്റ്റഡിയില്‍
രണ്ടുപേരെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വെസ്റ്റ് ഓഫ് മുസാഫർപൂരിലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസർ അനിമേഷ് ചന്ദ്ര ഗ്യാനി പറഞ്ഞു