കെജരിവാള്‍ മൂന്നു ദിവസം സിബിഐ കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാൾ സിബിഐ കസ്റ്റഡിയില്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കെജരിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടത്.

read also: അതി ശക്തമായ മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കെജരിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. മദ്യനയക്കേസില്‍ അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പുമായി കെജരിവാൾ നേരിട്ട് ബന്ധപ്പെട്ടെന്ന് സിബിഐ കോടതിയില്‍ ആരോപിച്ചു.