ക്ഷേമ പെൻഷൻ വിതരണം നാളെ മുതല്‍


തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം വ്യാഴാഴ്‌ച തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാല്‍. ഇതിനായി 900 കോടി അനുവദിച്ചു.

read also: അതി ശക്തമായ മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജൂണ്‍ മാസത്തെ പെൻഷൻ ആയി 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കള്‍ക്ക്‌ ലഭിക്കുക. അഞ്ച് മാസത്തെ കുടിശ്ശികയാണ് ഇനി നല്‍കാനുള്ളത്. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നല്‍കിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.