പാചക മത്സര പരിപാടിയുടെ അവതാരകയ്ക്ക് നേരെ വധ ഭീഷണി. മത്സരാർഥി ബീഫ് പാകം ചെയ്തതിന് പിന്നാലെ, അവതാരകയായ തനിക്കെതിരേ വധഭീഷണിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബെംഗാളി നടി സുദിപ ചാറ്റർജി.
ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാനലിൽ ഈദ് ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പാചക മത്സരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരേ വധഭീഷണി ഉയരുന്നതായി സോഷ്യൽ മീഡിയയിൽ നടി ആരോപിച്ചു. തീ കൊളുത്തി കൊലപ്പെടുത്തുമെന്നും മകനെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിയുണ്ടെന്നും മരിച്ചു പോയ തന്റെ അമ്മയെ പോലും അധിക്ഷേപ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നുവെന്നും സുദീപ പറയുന്നു.
READ ALSO: രാമജന്മഭൂമി പ്രസ്ഥാനവും അദ്വാനിയും
‘ട്രോളും ഭീഷണിയും ഉയർത്തുന്ന പലരും യഥാർത്ഥത്തില്‍ വീഡിയോ മുഴുവൻ കണ്ടിട്ടില്ല എന്ന കാര്യം എനിക്കുറപ്പിച്ചു പറയാൻ സാധിക്കും. ഞാൻ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല. തൊട്ടു നോക്കുക പോലും ചെയ്തിട്ടില്ല. മത്സരാർത്ഥിയാണ് പാചകം ചെയ്തത്. എഡിറ്റ് ചെയ്യാത്ത വീഡിയോയാണ് ഇത്. ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്’ – നടി ഫേസ്ബുക്കില്‍ കുറിച്ചു.
ബംഗ്ലാദേശിന്റെ ഔദ്യോഗിക ഭക്ഷണങ്ങളില്‍ ഒന്നാണ് ബീഫ് എന്ന് സംഘാടകർ എന്നോട് പറഞ്ഞു. ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആരുടേയും മതവികാരം വൃണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും നടി ഫേസ്ബുക്കില്‍ വ്യക്തമാക്കി