വനിത ജീവനക്കാരി ഉള്‍പ്പെടെ മൂന്ന് പേരെ മർദ്ദിച്ച് മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ അസിസ്റ്റന്റ് ബിഡിഒ


കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘർഷമുണ്ടാക്കി മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ബിഡിഒ. മദ്യപിച്ചെത്തിയ അസിസ്റ്റന്റ് ബിഡിഓ എംഎം മധു വനിത ജീവനക്കാരി ഉള്‍പ്പെടെ മൂന്നുപേരെ മർദിച്ചതായാണ് പരാതി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

read also: ‘തൊണ്ടയില്‍ കല്ല് ഇരിക്കുന്നു’: യുവാവ് സ്വയം കഴുത്തറത്ത് മരിച്ചു

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വാഹനം പിന്നോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആദ്യമുണ്ടായത്. സംഭവത്തിൽ ഇരട്ടയാർ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഡ്രൈവർ ഐവിനു മർദനമേറ്റു. തുടർന്ന് ഐസിഡിഎസ് ഓഫീസില്‍ കയറി ബഹളമുണ്ടാക്കിയ മധു വനിതാ ജീവനക്കാരിയെയും മറ്റൊരു ജീവനക്കാരനെയും മർദിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.