പലസ്തീന് ജയ് വിളിച്ച് സത്യപ്രതിജ്ഞ, ഒവൈസിയുടെ വീടിന് നേരെ കരി ഓയില്‍ ആക്രമണം: ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു


 

ന്യൂഡല്‍ഹി:എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ദില്ലയിിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം. വസതിക്ക് നേരെ കരി ഓയില്‍ ഒഴിച്ചു. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു.

പാര്‍ലമെന്റില്‍ പലസ്തീന് ജയ് വിളിച്ചായിരുന്നു അസദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി.