23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

ആശുപത്രി ജനറേറ്ററില്‍ നിന്ന് പുക ശ്വസിച്ച 38 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സയിൽ

Date:


കാസർകോട്: കാഞ്ഞങ്ങാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ജനറേറ്ററില്‍ നിന്ന് പുക ശ്വസിച്ച സ്‌കൂള്‍ വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. കാസർകോട് കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവർ ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് പുക ശ്വസിച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

read also:കൊച്ചിയില്‍ ദന്തഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

സ്‌കൂളിന് സമീപമാണ് കാഞ്ഞങ്ങാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. . പുക ശ്വസിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികള്‍ക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. കുട്ടികളിൽ ചിലരുടെ ഓക്‌സിജൻ അളവില്‍ വ്യതിയാനം കണ്ടെത്തിയതിനാൽ നിരീക്ഷണത്തിലാണ്.

കുട്ടികളുടെ ക്ളാസ് മുറിക്ക് സമീപത്തായാണ് ആശുപത്രിയിലെ ജനറേറ്റർ സ്ഥാപിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സബ് കലക്ടർ സുഫിയാൻ അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്‌കൂളിലേയ്ക്ക് പുക പകരാൻ കാരണമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related