22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

അഭീഷ്ടസിദ്ധിക്ക് വേണ്ടി ഓരോ രാശിക്കാരും ചെയ്യേണ്ട വഴിപാടുകൾ ഇതാണ്

Date:


ഓരോ രാശിക്കാരും നടത്തേണ്ട വഴിപാടുകള്‍ ഉണ്ട്. അതിലുപരി അവര്‍ നിവേദിയ്‌ക്കേണ്ട ചില പ്രസാദങ്ങളും ഉണ്ട്. ഓരോ മാസക്കാരും ചെയ്യേണ്ട ചില വഴിപാടുകള്‍ എന്തൊക്കെയെന്ന് നോക്കാം. മേടമാസത്തില്‍ ജനിച്ചവര്‍ക്ക് മാതളനാരങ്ങയും ലഡുവും ഈശ്വരന് സമർപ്പിക്കാം. ഇടവ മാസത്തില്‍ ജനിച്ചവര്‍ക്ക് രാസഗുള സമർപ്പിക്കാം. മിഥുനമാസത്തില്‍ ജനിച്ചവർക്ക് മധുരപലഹാരങ്ങള്‍ വഴിപാട് നടത്താവുന്നതാണ്. കര്‍ക്കിടകമാസത്തില്‍ ജനിച്ചവരും ആഗ്രഹപൂര്‍ത്തീകരണത്തിനായി തേങ്ങ സമർപ്പിക്കാം.

ചിങ്ങമാസത്തിൽ ജനിച്ചവർ ശര്‍ക്കരയാണ് വഴിപാടായി നല്‍കേണ്ടത്. ഇത് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ടുവരും. കന്നിമാസത്തിൽ ജനിച്ചവർ തുളസിയിലയാണ് വഴിപാട് കഴിയ്‌ക്കേണ്ടത്. പച്ച നിറത്തിലുള്ള പഴങ്ങളും നല്‍കാം. തുലാംമാസത്തില്‍ ജനിച്ചവര്‍ക്ക് ആപ്പിൾ നിവേദിക്കാവുന്നതാണ് . ഇത് എല്ലാ തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളെയും ഇല്ലാതാക്കുന്നു. വൃശ്ചികമാസത്തിൽ ജനിച്ചവർ ശർക്കരയാണ് വഴിപാടായി കഴിക്കേണ്ടത്. ഭാഗ്യം കൊണ്ടുവരാന്‍ ഇത് സഹായിക്കും. ധനുമാസത്തില്‍ ജനിച്ചവര്‍ ഭഗവാന് മധുരം അല്ലെങ്കിൽ ലഡ്ഡു സമർപ്പിക്കാവുന്നതാണ്.

മകരമാസത്തിൽ ജനിച്ചവർക്ക് കറുത്ത മുന്തിരിയാണ് നേദിക്കാൻ കഴിയുന്നത്. ഇത് ആരോഗ്യപരമായ എല്ലാ വിഷമങ്ങളേയും ഇല്ലാതാക്കുന്നു. ഐശ്വര്യവും സമൃദ്ധിയും ലഭിക്കാൻ കുംഭമാസത്തിൽ ജനിച്ചവർക്ക് സപ്പോട്ട നേദിക്കാം. മീനമാസത്തില്‍ ജനിച്ചവര്‍ ജിലേബിയും പഴവും ഈശ്വരന് നിവേദിയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related