തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയും തുടരുന്നു. മാലിന്യം നിറഞ്ഞ തോട്ടില്‍ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്.
ശനിയാഴ്ച രാവിലെയാണ് കോർപറേഷനിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായത്. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്കായില്ല.
read also: സ്കൂട്ടറിനുപിന്നില്‍ ലോറിയിടിച്ച് അപകടം: തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അതിനിടെ, ടണലില്‍ 30 മീറ്ററോളം അകത്തേക്ക് പോയെങ്കിലും ഫലമുണ്ടായില്ലെന്ന് സ്കൂബാസംഘാംഗം പറഞ്ഞു. ടണലിനകത്ത് മുഴുവൻ ഇരുട്ടാണ്. മുട്ടുകുത്തി നില്‍ക്കാൻപോലും കഴിയുന്നില്ല. ഇനി ടണലിന്റെ മറുവശത്തുനിന്ന് അകത്തേക്ക് കയറാനാണ് ശ്രമിക്കുന്നതെന്നും സ്കൂബാസംഘാംഗം പറഞ്ഞു.