തൃശൂര്‍: കരുവന്നൂര്‍ പുഴയില്‍ ചാടിയ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം മൂന്നര ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്ബിശ്ശേരി വല്യവീട്ടില്‍ പരേതനായ വേണുവിന്റെ മകന്‍ ഹരികൃഷ്ണന്‍ (21 ) ആണ് മരിച്ചത്.
സുഹൃത്തിന് സന്ദേശം അയച്ചതിന് ശേഷം ബുധനാഴ്ച രാത്രി 9.30യോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബൈക്ക് വച്ചതിന് ശേഷം കരുവന്നൂരിലേക്ക് ബസ്സില്‍ വന്ന് ഇറങ്ങിയ ശേഷമായിരുന്നു യുവാവ് പുഴയിൽ ചാടിയത്. അഗ്‌നിശമനാ വിഭാഗത്തിന്റെയും സ്‌കൂബാ ടീമിന്റെയും നേത്യത്വത്തില്‍ ബുധനാഴ്ച രാത്രി മുതല്‍ തന്നെ പുഴയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.
read also: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു
ശനിയാഴ്ച പന്ത്രണ്ടരയോടെ ഇറിഗേഷന്‍ ബണ്ട് റോഡിനോട് ചേര്‍ന്ന് നീരോലിത്തോട് പരിസരത്താണ് മൃതദേഹം പൊങ്ങിയത്. സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമ പൂര്‍ത്തിയാക്കിയിരുന്നു ഹരികൃഷ്ണന്‍. അമ്മ: രമാഭായ്. സഹോദരന്‍: ഉണ്ണികൃഷ്ണന്‍