45 ഓളം വിഷപ്പാമ്പുകൾ ക്ലാസ് മുറിയിൽ: വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഭീതിയില്‍, സ്‌കൂൾ അടച്ചിട്ടു



ബീഹാർ: പ്രളയക്കെടുതി രൂക്ഷമായ ബീഹാറിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് വിഷ പാമ്പുകൾ. ബാഗ്മതി നദി കരകവിഞ്ഞൊഴുകിയതോടെ മുസഫർപുരില്‍ നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതിനിടയിൽ കതിഹാർ ജില്ലയിലെ സ്കൂളില്‍ നിന്ന് നാല്പതിലധികം വിഷ പാമ്പുകളെ കണ്ടെത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ബർസോയ് ബ്ലോക്കിലെ ബള്‍ട്ടർ പഞ്ചായത്ത് മനോഹരി ഹൈസ്‌കൂളില്‍ നിന്നാണ് കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി പാമ്പുകള്‍ പുറത്തുവരുന്നത്. പാമ്പുകൾ കൂട്ടത്തോടെ പുറത്തുവന്നതോടെ പാമ്പു പിടുത്തക്കാരനെ വിളിച്ചുവരുത്തി ഇവയെ പിടികൂടുകയായിരുന്നു.

read also: ലോക്മാന്യ തിലക് ടെര്‍മിനസ്-ഗോരഖ്പൂര്‍ എക്സ്പ്രസ് ട്രെയിനില്‍ തീപിടുത്തം

ഇത്രയധികം പാമ്പുകളെ കണ്ടതോടെ സ്‌കൂള്‍ അടച്ചിട്ടതായി പ്രിൻസിപ്പല്‍ രാജേഷ് കുമാർ ഷാ പറഞ്ഞു. കുട്ടികളും അധ്യാപകരും ഭീതിയിലാണ്. കഴിഞ്ഞ വർഷവും മഴക്കാലത്ത് ഈ സ്‌കൂളില്‍ നിന്ന് 36 പാമ്പുകളെ കണ്ടെത്തിയിരുന്നു.